സിസ തോമസിനെതിരെ സർക്കാർ നടപടി; സീനിയർ ജോയന്റ് ഡയറക്ടർ തസ്തികയിൽ നിന്നും മാറ്റി
Tue, 28 Feb 2023

കെടിയു വിസി സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്റ് ഡയറക്ടർ തസ്തികയിൽ നിന്ന് സിസ തോമസിനെ മാറ്റി. സിസ തോമസിന് പുതിയ നിയമനം നൽകിയിട്ടില്ല. പിന്നീട് പുതിയ തസ്തിക അനുവദിക്കുമെന്നാണ് അറിയിപ്പ്.
സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യയാക്കിയ ഡോ. എംഎസ് രാജശ്രീയെയാണ്. സാങ്കേതിക വകുപ്പിൽ സീനിയർ ജോയന്റ് ഡയറക്ടറായിരിക്കെയാണ് സിസയെ ഗവർണർ കെടിയു വിസിയാക്കിയത്. സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉയരാനും സാധ്യതയുണ്ട്.