സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ മാര്‍ച്ച് 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
Tue, 14 Mar 2023

സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാനവ്യാപകമായി പണിമുടക്കും. രാവിലെ 6 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്കുക. ഒപി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നും ഐഎംഎ അറിയിച്ചു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. അതേസമയം ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന കെബി ഗണേഷ് കുമാർ എംഎൽഎയുടെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐഎംഎ അറിയിച്ചു