വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് കോവളത്തെ സ്വകാര്യ ഹോട്ടലിൽ സര്‍ക്കാര്‍വക യാത്രയയപ്പ്

VS

തിരുവനന്തപുരം: ഏപ്രില്‍ 23ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകി. ബുധനാഴ്ച വൈകിട്ട് കോവളത്തെസ്വകാര്യ ഹോട്ടലില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരും യാത്രയയപ്പിനെത്തി.

ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സർക്കാരിൻ്റെതായി ഔദ്യോഗിക യാത്രയയപ്പ് നൽകുന്നത്. സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്നതാണ് കീഴ് വഴക്കം. അത്തരത്തിലുള്ള യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്നിരുന്നു. അതോടൊപ്പം സീനിയര്‍ അഭിഭാഷകര്‍ പ്രത്യേക യാത്രയയപ്പും നല്‍കിയിരുന്നു.

യാത്രയയപ്പ് ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, കെഎൻ ബാല​ഗോപാൽ, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും പങ്കെടുത്തു.​ ഹൈക്കോടതി ഫുൾ കോർട്ട് നേരത്തെ യാത്രയയപ്പ് നൽകിയിരുന്നു. അതോടൊപ്പം സീനിയർ അഭിഭാഷകരും യാത്രയയപ്പ് നൽകിയിരുന്നു.

Share this story