ആശുപത്രികളിൽ എസ്‌ഐഎസ്എഫിനെ വിന്യസിക്കുമെന്ന് സർക്കാർ; ആദ്യം മെഡിക്കൽ കോളജുകളിൽ

high court

ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആശുപത്രികളിൽ എസ്‌ഐഎസ്എഫിനെ വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും ആദ്യം മെഡിക്കൽ കോളജുകളിൽ എസ്‌ഐഎസ്എഫിനെ നിയോഗിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡോ. വന്ദന കൊലപാതക കേസ് പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്

പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോക്കോൾ ഡ്രാഫ്റ്റ് സർക്കാർ കോടതിയിൽ ഹാജരാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരാണ് ഹർജി പരിഗണിച്ചത്. പ്രതിക്കുള്ള അവകാശങ്ങൾ പോലെ തന്നെയാണ് മജിസ്‌ട്രേറ്റിനും ഡോക്ടർമാർക്കുമുള്ള സുരക്ഷയെന്നും കോടതി നിരീക്ഷിച്ചു. ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കോൾ തയ്യാറാക്കാൻ. ഡോക്ടർമാരുടെയും സംഘടനകളുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും അഭിപ്രായം തേടണമെന്നും കോടതി നിർദേശിച്ചു.
 

Share this story