ഗുരുവായൂർ ക്ഷേത്രത്തിൽ കദളി പഴം കൊണ്ട് തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

kadhali

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കിഴക്കേ നടയിൽ പ്രധാന വഴിപാടായ തുലാഭാരത്തിന് ശേഷം മാടമ്പ് കുഞ്ഞിക്കുട്ടന്റെ സ്മൃതിസംഗമത്തിലും അദ്ദേഹം പങ്കെടുത്തു. ഗുരുവായൂരിലെത്തിയ ഗവർണറെ ദേവസ്വം ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി അദ്ദേഹം ദർശനം നടത്തി. 

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തുലാഭാരമായിരുന്നു പിന്നീട്.  കദളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. ക്ഷേത്ര ദർശനം അനുഭവിച്ച് അറിയേണ്ടതാണെന്നും വാക്കാൽ വിശദീകരിക്കുന്നതിന് അപ്പുറമാണെന്നും ദർശനം കഴിഞ്ഞ് മടങ്ങവെ അദ്ദേഹം പറഞ്ഞു.
 

Share this story