കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ പുറത്താക്കി

Governor

കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എംവി നാരായണനെയുമാണ് പുറത്താക്കിയത്.

യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. സേർച്ച് കമ്മിറ്റിയിൽ ഒരു പേര് മാത്രം വന്നതാണ് സംസ്‌കൃത വിസിക്ക് പ്രശ്‌നമായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്‌നമായത്

ഹിയറിംഗിന് ശേഷമാണ് ഗവർണറുടെ നടപടി. ഡിജിറ്റൽ, ഓപൺ സർവകലാശാല വിസിമാരുടെ കാര്യത്തിൽ യുജിസിയോട് അഭിപ്രായം തേടിയിട്ടുണ്ട്.
 

Share this story