ഗവർണർ തെരുവ് ഗുണ്ടയല്ല, ആർഎസ്എസിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാതായി: ദേശാഭിമാനി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയൽ. ഗവർണർ തെരുവ് ഗുണ്ടയല്ലെന്ന് ഓർമിപ്പിച്ചാണ് മുഖപ്രസംഗം. സ്വന്തമായി തീരുമാനമെടുത്ത് ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. നിയമസഭയെയും കേരള ജനതയെയും നിരന്തരം അപമാനിക്കുകയാണ്. ആർഎസ്എസിന് വേണ്ടി എന്ത് നാണംകെട്ട പണിയും ചെയ്യാൻ ഗവർണർക്ക് മടിയില്ലെന്നും മുഖപ്രസംഗം വിമർശിക്കുന്നു

ആരുടെ നിർദേശപ്രകാരമാണ് ഈ കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം വേണം. അത് ആർജിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ സ്വയം സാക്ഷ്യപ്പെടുത്തുന്നു. കൊല്ലം നിലമേലിൽ ഗവർണർ സ്വയം അപഹാസ്യനായി. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവർണർക്കെന്നും മുഖപ്രസംഗം പറയുന്നു.
 

Share this story