പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമെന്ന് ഗവർണർ; ഇത് തന്റെയും സർക്കാർ
Thu, 9 Feb 2023

ഇന്ധന സെസ് വർധനവിലടക്കം നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇത് തന്റെ സർക്കാരാണ്. സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും ഗവർണർ പറഞ്ഞു
അതേസമയം ഇന്ധന സെസിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സുരക്ഷ സർക്കാർ വർധിപ്പിച്ചു. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നിയമസഭയിലടക്കം മന്ത്രി നാല് പോലീസ് ജീപ്പുകളുടെ അകമ്പടിയോടെയാണ് എത്തിയത്.