ഗവർണറുടെ സമനില തെറ്റിയെന്നാണ് തോന്നുന്നത്: വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

sivankutty

കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുളള എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊലീസ് ഗവർണർക്ക് സംരക്ഷണം നൽകുകയാണ് ചെയ്തത്. നിലമേൽ സംഭവത്തോടെ ഗവർണറുടെ സമനില തെറ്റിയെന്നാണ് തോന്നുന്നത്. ഗവർണർ തീരുമാനിച്ചുറപ്പിച്ച പോലെ ചെയ്യുന്നുവെന്നാണ് തോന്നുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും വി ശിവൻകുട്ടി വിമർശിച്ചു.

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പെരുമാറാൻ തുടങ്ങിയാൽ എന്താണ് ചെയ്യേണ്ടതെന്നും ശിവൻകുട്ടി ചോദിച്ചു. പ്രതിഷേധമൊക്കെ സാധാരണ നിലയിൽ ഉണ്ടാകുന്ന ഒന്നല്ലെ. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരെ പ്രതിഷേധമുണ്ടാകാറുണ്ട്. ഇതൊക്കെ സാധാരണയാണ്. ജനാധിപത്യ പ്രക്രിയയിൽ ഇതൊക്കെയുണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

Share this story