ഗവർണർ നീതി തേടി നിലവിളിക്കുന്നു, കേരളത്തിൽ കടുത്ത ഭരണഘടനാ ലംഘനം: കുമ്മനം രാജശേഖരൻ

kummanam

കൊല്ലത്ത് ഗവർണർക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കടുത്ത ഭരണഘടനാ ലംഘനമാണ് കേരളത്തിൽ നടക്കുന്നത്. ഗവർണർക്ക് പോലും കേരളത്തിൽ രക്ഷയില്ല. ഗവർണർ നീതി തേടി നിലവിളിക്കുകയാണെന്നും കുമ്മനം ആരോപിച്ചു

ഗവർണർക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഗവർണറുടെ യാത്രാപരിപാടികൾ ചോരുന്നു. പോലീസിൽ നിന്ന് അദ്ദേഹത്തിന് നീതിയും സുരക്ഷയും സഹായവും സംരക്ഷണവും ലഭിക്കുന്നില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഗവർണറെ ആക്രമിക്കാൻ മുഖ്യമന്ത്രി തന്റെ അണികളെ തെരുവിലേക്ക് അയക്കുന്നുവെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
 

Share this story