ഗവർണർ ഇന്ന് തൊടുപുഴയിൽ; ഇടുക്കി ജില്ലയിൽ എൽഡിഎഫിന്റെ ഹർത്താൽ, രാജ്ഭവനിലേക്ക് മാർച്ച്

Governor

എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തൊടുപുഴയിൽ എത്തും. കനത്ത സുരക്ഷയിലാണ് ഗവർണറുടെ വരവ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ തൊടുപുഴയിൽ എത്തുന്നത്. പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

അതേസമയം ഇടുക്കിയിൽ എൽഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെയാണ് ഹർത്താൽ. കടകകളെല്ലാം ജില്ലയിൽ അടഞ്ഞു കിടക്കുകയാണ്. നിരത്തിൽ വാഹനങ്ങളും കുറവാണ്. ഇന്ന് രാജ്ഭവനിലേക്ക് എൽഡിഎഫ് മാർച്ചും നടത്തുന്നുണ്ട്. രാവിലെ പതിനായിരം കർഷകരെ അണിനിരത്തിയുള്ള മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
 

Share this story