വിഡ്ഡി വേഷം കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യത നഷ്ടമായി: പി ജയരാജൻ

jayarajan

ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കോമാളി വേഷം മുൻ ഗവർണർ പി സദാശിവം കെട്ടിയിട്ടില്ല. വിഡ്ഡി വേഷങ്ങൾ കെട്ടുന്ന, കോമാളിത്തരങ്ങൾ കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യതയില്ലെന്നും പി ജയരാജൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവർണർ. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായിൽ തോന്നിയത് വിളിച്ച് പറയുന്നു. 

കേന്ദ്രസർക്കാരിന്റെ ഏജന്റിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ കേന്ദ്രസർക്കാരിന് വേണ്ടി മാസങ്ങളോളം പിടിച്ചുവെക്കുന്നു. ബില്ലിന് മേൽ അടയിരിക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്. ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും പരിഹസിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
 

Share this story