ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും, പ്രസംഗിച്ചത് അനുകൂലമായി കണ്ടാൽ മതി: മുഖ്യമന്ത്രി

Pinarayi

അസാധാരണമായി ഗവർണർ ഒന്നര മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം ചുരുക്കിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമുട്ടൽ വേണ്ടെന്നും ഗവർണർ പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. അതെന്താണെന്ന് നമുക്കറിയില്ലല്ലോയെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

നയപ്രഖ്യാപന പ്രസംഗം വെറും ഒന്നര മിനിറ്റിലാണ് ഗവർണർ വായിച്ച് തീർത്തത്. പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയും പിന്നീട് അവസാനത്തെ ഖണ്ഡികയും മാത്രമാണ് ഗവർണർ വായിച്ചത്. മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി ബൊക്ക നൽകിയെങ്കിലും മുഖത്തും പോലും നോക്കാൻ ഗവർണർ തയ്യാറായിരുന്നില്ല.
 

Share this story