ഗവർണർ പദവിയോ ചാലക്കുടി സീറ്റോ; പത്മജക്ക് ബിജെപി നൽകിയത് വൻ വാഗ്ദാനങ്ങളെന്ന് സൂചന

padmaja

പത്മജ വേണുഗോപാലിന് ബിജെപി നൽകിയത് വൻ വാഗ്ദാനങ്ങളെന്ന് സൂചന. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്നാണ് പത്മജ പറഞ്ഞതെങ്കിലും ഗവർണർ പദവി അടക്കം ചർച്ചയിലുണ്ടെന്നാണ് വിവരം. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ പത്മജയെ മത്സരിപ്പിക്കുന്നതും ബിജെപിയുടെ ആലോചനയിലുണ്ട്

ബിജെപി കേന്ദ്രനേതൃത്വമാണ് പത്മജയുടെ പാർട്ടി പ്രവേശനത്തിന് ചുക്കാൻ പിടിച്ചത്. വിവരമറിഞ്ഞ എഐസിസി നേതൃത്വം കിണഞ്ഞ് ശ്രമിച്ചെങ്കിലും പത്മജ വഴങ്ങിയില്ല. കെ കരുണാകരന്റെ മകൾ ബിജെപിയിൽ ചേർന്നത് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും വലിയ പ്രചാരണ ആയുധമാകും. സംസ്ഥാന ഘടകത്തെ കാര്യങ്ങളൊന്നും അറിയിക്കാതെയായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ

പലതവണ ചർച്ചകൾക്കായി പത്മജ ഡൽഹിയിൽ എത്തിയിരുന്നു. ചാലക്കുടി മണ്ഡലത്തിൽ പത്മജയെ മത്സരിപ്പിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആഗ്രഹം. അങ്ങനെയെങ്കിൽ ചാലക്കുടി ബിജെപി ഏറ്റെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നൽകിയേക്കും.
 

Share this story