കേന്ദ്രത്തെ വാനോളം പുകഴ്ത്തി, സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണറുടെ റിപബ്ലിക് ദിന പ്രസംഗം

governor

റിപബ്ലിക് ദിന സന്ദേശത്തിൽ സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്. കേരളം ആരോഗ്യപരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക് മേഖലയെ മലിനമാക്കുന്നുവെന്നും ഗവർണർ പറഞ്ഞു

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പരിശ്രമത്തിലാണ്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും യാഥാർഥ്യമായി. വികസിത് സങ്കൽപ് യാത്ര കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചെന്നും ഗവർണർ പറഞ്ഞു
 

Share this story