ഗവർണറുടെ സുരക്ഷാ വീഴ്ച; ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോർട്ട് തേടി

Gover

തിരുവനന്തപുരം: ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാവീഴ്ചയില്‍ ചീഫ് സെക്രട്ടറിയോടു റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തതിനു പിന്നാലെയാണ് വീഴ്ച സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയത്

എസ്എഫ്ഐ പ്രതിഷേധത്തിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴിയിലിരുന്നു പ്രതിഷേധിച്ചതിനു പിന്നാലെയാണ് കേന്ദ്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും സിആർപിഎഫിന്‍റെ സുരക്ഷ നൽകിയത്. വൈകിട്ടോടെ 55 സുരക്ഷാ സൈനികർ തിരുവനന്തപുരത്ത് എത്തി.

കൊല്ലം നിലയ്ക്കലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര സദാനന്ദ ആശ്രമത്തിലേക്ക് പോകുന്നതിനിടെയാണ് ഗവർണർക്കെതിരേ എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചത്. ഇതോടെ വാഹനത്തിൽ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ച ഗവർണർ വഴിയരികിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്തി എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.

Share this story