മുന്നണി മാറ്റ ചർച്ചകൾക്കിടെ കെഎം മാണി ഫൗണ്ടേഷന് 25 സെന്റ് സ്ഥലം അനുവദിച്ച് സർക്കാർ

jose pinarayi

മുൻ മന്ത്രി കെ.എം മാണിയുടെ സ്മരണക്കായുള്ള കെഎം മാണി ഫൗണ്ടേഷന് തിരുവനന്തപുരം നഗരത്തിൽ സർക്കാർ സ്ഥലം അനുവദിച്ചു. 25 സെന്റ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്.

കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകൾക്കിടെയാണ് ഭൂമി ദാനം. കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്.

തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് കെഎം മാണി ഫൗണ്ടേഷന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകി തീരുമാനമെടുത്തത്. ഈ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. ഉപപാട്ടത്തിനോ തറവാടകയ്ക്കോ നൽകാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സർക്കാർ ഭൂമി കൈമാറിയിട്ടുള്ളത്.

Tags

Share this story