ജനദ്രോഹം തുടരുന്നു: ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി

lpg

പാചക വാതക വില വീണ്ടുമുയർത്തി. ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. ഇതോടെ പുതിയ വില പ്രകാരം ഗാർഹിക സിലിണ്ടറിന് 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വർധിപ്പിച്ചു. ഇനി 2124 രൂപയാണ് നൽകേണ്ടത്. നേരത്തെ 1773 രൂപയായിരുന്നു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
 

Share this story