രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു: രാജ്‌മോഹൻ ഉണ്ണിത്താൻ

unnithan

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പിണറായിയുടെ ഭാവം കണ്ടാൽ മുസോളിനിയും ഹിറ്റ്ലറും നാണിച്ചു പോകും. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ ക്രൂരമായ പ്രവർത്തികൾ ചെയ്യുന്ന ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

എനിക്ക് ശേഷം ഇനിയൊരു കമ്മ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ട എന്നുള്ള വാശിയാണ് പിണറായി വിജയനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ താൻ ഉൾപ്പെടാത്തതിൽ പരാതിയില്ല. തൃശൂരും ഗുരുവായൂരും എല്ലാം ബിജെപിയുടെ അജണ്ടയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം ഉള്ളി തൊലിച്ചതുപോലെയാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

Share this story