കെടിയു വിസിയെ നിർദേശിക്കാനുള്ള അവകാശം സർക്കാരിന്; സിസയുടെ നിയമനം താത്കാലികമെന്ന് ഹൈക്കോടതി
Thu, 16 Feb 2023

കേരളാ സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്ന് കേരളാ ഹൈക്കോടതി. ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയുള്ള നിയമനമല്ല സിസ തോമസിന്റേത്. പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി
താത്കാലിക വിസി നിയമനമാണിത്. പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിൽ നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്. താത്കാലിക നിയമനമായതിനാലാണ് ക്വാ വാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു