നവകേരള സർവേ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കി; നീട്ടിയത് മാർച്ച് 31 വരെ

Pinarayi Vijayan

നവകേരള സർവേ ദീർഘിപ്പിച്ച് സർക്കാരിന്റെ ഉത്തരവ്. മാർച്ച് 31 വരെയാണ് ദീർഘിപ്പിച്ചത്. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു സർവേ നിശ്ചയിച്ചിരുന്നത്. സുപ്രീം കോടതിയിൽ നിന്ന് സർക്കാരിനുണ്ടായ ആശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് നവകേരള സർവേ നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ക്ഷേമ പദ്ധതികൾ എങ്ങനെ നടക്കുന്നവെന്നറിയാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കൂടി നിരീക്ഷിച്ചു കൊണ്ടാണ് നവകേരള സർവേ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. ഭരണഘടനാപ്രശ്നങ്ങളും സുപ്രിം കോടതി വിധിയുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിച്ചത്.

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും പുതിയ നിർദേശങ്ങൾ സ്വീകരിക്കുകയും ലക്ഷ്യമിട്ടാണ് നവകേരള സർവേ തീരുമാനിച്ചത്. എന്നാൽ ഹൈക്കോടതി ഇത് റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത് തെരഞ്ഞടുപ്പ് കാലത്ത് സർക്കാരിന് വലിയ ആശ്വാസമായിരുന്നു.

Tags

Share this story