തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും സർക്കാർ പഴയ അവസ്ഥയിൽ: ഹൈക്കോടതി

high

കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിരാകരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി. ഒരു തവണ കൂടി തെറ്റുതിരുത്താൻ അവസരം നൽകിയതാണെന്നും എന്നിട്ടും പഴയ അവസ്ഥയിലാണ് സർക്കാരെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാരിന്റേത് കോടതിയോടുള്ള അനാദരവാണ്. കോടതിയലക്ഷ്യം വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകാനുള്ള അധികാരം കോടതിക്കുണ്ടാകണം. അതിനായി നിയമഭേദഗതി ഉണ്ടാകണം. അഴിമതി അവസാനിക്കാനുള്ള പരിഹാരം അതുമാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെഎ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം

ഇക്കാര്യം തള്ളിയ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് മനോജ് കടകംപള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതിയുടെ വിമർശനം. ഹർജി വിധി പറയാനായി മാറ്റി.
 

Tags

Share this story