മോഹൻലാലിനെ ആദരിക്കാൻ സർക്കാർ; വാനോളം മലയാളം ലാൽസലാം ഒക്ടോബർ 4ന് തിരുവനന്തപുരത്ത്

mohanlal

ദാദാസാഹിബ് ഫാൽകെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രി സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. 

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും. മലയാള സിനിമ വ്യവസായത്തിന്റെ വളർച്ചക്ക് മോഹൻലാലിന്റെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ അടക്കം ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കും. ലാൽസലാം എന്നത് മോഹൻലാലിനുള്ള സലാം എന്ന് മാത്രമേയുള്ളു

മോഹൻലാൽ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീത നൃത്ത പരിപാടിയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ദാദാ ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. 

Tags

Share this story