സർക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ: തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സതീശൻ
എൽഡിഎഫ് സർക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ ജാള്യത മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്തു കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 400 രൂപ കൂട്ടി. യഥാർഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് 33 രൂപ കൂട്ടിക്കൊടുത്തിരിക്കുന്നത്. ആശവർക്കർമാരുടെ ഓണറേറിയം ഗൗരവകരമായി വർധിപ്പിക്കണം
ക്ഷേമനിധികൾ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല. ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. നായനാർ സർക്കാരാണ് പെൻഷൻ കൊടുത്ത് തുടങ്ങിയതെന്ന് കള്ളം പ്രചരിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു
