ജി.സുധാകരന് കൈകൊടുത്ത് പിണറായി വിജയൻ; തോളിൽ തട്ടി സംസാരിച്ച ശേഷം മടക്കം
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടേം സ്പീക്കറായ ജി.സുധാകരന് കൈകൊടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിണറായി അടുത്തേക്ക് വരികയാണെന്ന് മനസിലാക്കി സ്പീക്കറുടെ കസേര കിടന്ന സ്ഥലത്തുനിന്നും അൽപം കൂടി വശത്തേക്ക് നീങ്ങി ചെന്ന് നിറഞ്ഞ ചിരിയോടെ സുധാകരൻ ഹസ്തദാനം സ്വീകരിച്ചു.
ചിരിയോടെ സുധാകരന്റെ തോളിൽ തട്ടി സംസാരിച്ച ശേഷമാണ് പിണറായി ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇതോടെ പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം സാക്ഷ്യംവഹിച്ചത് അപൂർവ്വമായ ഒരു രാഷ്ട്രീയ ചിത്രത്തിനാണ്.
സിപിഎം വിട്ട് അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച ജി.സുധാകരനെ യുഡിഎഫ് പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു. സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന അംഗമെന്ന പരിഗണനയിലാണ് ഈ മുൻ സിപിഎം നേതാവിന് ചുമതല നൽകിയത്.
