ജിആർ അനിൽ അപമാനിക്കുന്ന പ്രസ്താവന നടത്തി, എ ഐ എസ് എഫ്‌ മുദ്രാവാക്യം വേദനിപ്പിച്ചു; മന്ത്രി ശിവൻകുട്ടി

sivankutty

പിഎം ശ്രീ വിഷയത്തിൽ സിപിഐ നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോൾ മന്ത്രി ജി ആർ അനിൽ തന്നെ അപമാനിക്കുന്ന പ്രസ്താവന മാധ്യമങ്ങളിൽ നടത്തിയെന്ന് ശിവൻകുട്ടി പറഞ്ഞു. ഓഫീസിൽ വന്നാൽ സംസാരിക്കാതെ പറ്റുമോയെന്നാണ് അനിൽ പ്രതികരിച്ചത്

എവിടെയോ കിടന്ന ഒരുത്തൻ ഓഫീസിൽ വന്നതുപോലെ പുച്ഛത്തോടെയാണ് മന്ത്രി ജിആർ അനിൽ പെരുമാറിയത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ല. എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വിളിച്ച മുദ്രവാക്യങ്ങളും വാക്കുകളും ശരിയല്ല. അവ വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു

ഒരിക്കലും ആർക്കും വേദനയുണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലായിരുന്നു. വാക്കുകൾ ശ്രദ്ധിച്ചു പ്രയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. വേദന തോന്നുന്ന പ്രതിഷേധം ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു
 

Tags

Share this story