കൊല്ലം ചവറയിൽ മുത്തശ്ശിയെ പേരക്കുട്ടി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

Police

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. കൊല്ലം ചവറ വട്ടത്തറയിൽ ഇന്നലെ രാത്രിയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ മൃതദേഹം കട്ടിലിന് അടിയിൽ നിന്നാണ് കണ്ടെത്തിയത്.

വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോൾ ഷഹനാസും സുലേഖയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് തിരികെ എത്തിയപ്പോൾ സുലേഖ ബീവിയെ കാണാത്തതിനെ തുടർന്ന് ഷഹനാസിനോട് ചോദിച്ചു

തുടർന്ന്  നടത്തിയ തെരച്ചിലിലാണ് സുലേഖ ബീവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 30കാരനായ ഷഹനാസ് സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. മുത്തശ്ശിയുടെ പെൻഷൻ പണത്തെ ചൊല്ലി ഷഹനാസ് തർക്കത്തിലേർപ്പെട്ടിരുന്നതായാണ് വിവരം
 

Tags

Share this story