കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത അവഗണന; ഡൽഹിയിലേത് നിലനിൽപ്പിനായുള്ള സമരം: എംവി ഗോവിന്ദൻ

govindan

സംസ്ഥാനത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണ് ഡൽഹിയിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യത്തിന്റെ ഫെഡറലിസവും ഭരണഘടനയും തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്നും എംവി ഗോവിന്ദൻ പറഞ്ഞു

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് കടുത്ത അവഗണനയാണ്. സംസ്ഥാനത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണിത്. കേന്ദ്രസർക്കാരിനോട് ഓശാരമല്ല ചോദിക്കുന്നത്. ജനങ്ങൾക്ക് അവരുടെ അവകാശം നേടിക്കൊടുക്കാനുള്ള സമരമാണ് നടക്കുന്നത്. 

വി മുരളീധരന്റെ ആരോപണങ്ങൽ മറുപടി അർഹിക്കാത്തതാണ്. മുരളീധരന്റെ മുഖമുദ്ര തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. കേരളത്തിലെ കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story