ജി എസ് ടി വെട്ടിപ്പ്: സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ രണ്ട് പേർ കസ്റ്റഡിയിൽ

GST

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകൾ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോർട്ട്. 

കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലായി ഒരേ സമയം റെയ്ഡ് നടക്കുന്നുണ്ട്.

 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷൻ പാം ട്രീ എന്ന പേരിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
 

Share this story