ജി എസ് ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെ; സംസ്ഥാനങ്ങൾക്ക് ധനനഷ്ടമുണ്ടാക്കുമെന്ന് മന്ത്രി

balagopal

ജി എസ് ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജി എസ് ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

ജി എസ് ടി പരിഷ്‌കരണം നടത്തിയപ്പോൾ ആവശ്യമായ സാങ്കേതിക പഠനങ്ങൾ നടത്തിയില്ല. നോട്ട് നിരോധനത്തിന്റെ സമയത്തു പോലുള്ള അനൗൺസ്‌മെന്റാണ് വന്നത്. നികുതി ഇളവ് കുറയുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാറില്ല. 

എല്ലാ സർക്കാരുകൾക്കും നഷ്ടമുണ്ട്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ നിന്ന് എല്ലാം നടക്കേണ്ടതുണ്ട്. ദൈനംദിന ചെലവിനെ ബാധിക്കും. കേന്ദ്രം നഷ്ടപരിഹാരം നൽകണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത് തന്നെയാണ് ആവശ്യപ്പെടുന്നത്. 

പഴയ നികുതിയിൽ തന്നെയാകും ലോട്ടറിയിൽ ഓണം ബമ്പറിന്റെ വിൽപ്പന നടക്കുക. എന്നാൽ ഇന്ന് മുതൽ മറ്റ് ലോട്ടറികൾക്ക് പുതിയ സമ്മാന ഘടനയും പുതിയ നികുതിയും ആയിരിക്കും. നിലവിലെ വിലയിൽ തന്നെ നികുതി ഉൾപ്പെടുത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു


 

Tags

Share this story