കത്തിയുമായി യുവതികൾക്ക് പിന്നാലെ പാഞ്ഞ് അതിഥി തൊഴിലാളി; നാട്ടുകാർ പിടികൂടി പോലീസീൽ ഏൽപ്പിച്ചു
Sep 7, 2025, 08:29 IST

എറണാകുളം പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അക്രമി. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് അതിഥി തൊഴിലാളി യുവതികളെ ശല്യം ചെയ്തത്.
കത്തിയുമായി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ യുവതികൾ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാൾ കത്തിയുമായി അവരുടെ പിന്നാലെ പാഞ്ഞു. അതുവഴി വന്ന ഒരു യുവാവ് യുവതികളെ സഹായിക്കാൻ ശ്രമിച്ചപ്പോൾ അക്രമി ഇയാളെ വടികൊണ്ട് തലക്കടിച്ചു
ഇതോടെ നാട്ടുകാർ സംഘടിച്ച് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി കയർ ഉപയോഗിച്ച് കെട്ടിയിട്ടു. പിന്നാലെ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പ്രതി യുവതികൾക്ക് പിന്നാലെ ആക്രമിക്കാൻ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.