സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; തൊപ്പി കസ്റ്റഡിയിൽ

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; തൊപ്പി കസ്റ്റഡിയിൽ
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയിൽ. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വടകര ബസ്റ്റാൻഡിൽ വെച്ച് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. വൈകിട്ട് 5.30യോടെയായിരുന്നു സംഭവം നിഹാൽ സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് തോക്ക് ചൂണ്ടിയത്. കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags

Share this story