വട്ടവടയിൽ പെയ്തിറങ്ങിയത് ആലിപ്പഴം; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

alippazham

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ, തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും മഴ ലഭിക്കും

അതേസമയം ഇന്നലെ ഇടുക്കി വട്ടവടയിൽ ആലിപ്പഴം പെയ്തു. സ്വാമിയാരലക്കുടി ഊരിലാണ് വേനൽ മഴയിൽ ആലിപ്പഴം വീണത്. ആലിപ്പഴം വീണ് കൃഷിക്കും നാശമുണ്ടായിട്ടുണ്ട്.
 

Share this story