കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു; മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൂടുതൽ

karipur
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചതായി മന്ത്രി വി അബ്ദുറഹ്മാൻ. നേരത്തെയുണ്ടായിരുന്ന നിരക്കിൽ നിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 രൂപയാണ് പുതിയ നിരക്ക്. എങ്കിലും കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ ഇപ്പോഴും നിരക്ക് കൂടുതലാണ്. കണ്ണൂരിൽ നിന്ന് 69,000 രൂപയും നെടുമ്പാശ്ശേരിയിൽ നിന്ന് 65,000 രൂപയുമാണ് നിരക്ക്.
 

Share this story