കൈവെട്ട് കേസ്: സവാദിനെ ഈ മാസം 27 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

savad

പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. ഇന്നലെ സവാദിന്റെ തിരിച്ചറിയൽ പരേഡ് പൂർത്തിയായിരുന്നു. ടി ജെ ജോസഫ് സവാദിനെ തിരിച്ചറിയുകയും ചെയ്തിരുന്നു

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ 13 വർഷത്തിന് ശേഷം കഴിഞ്ഞാഴ്ചയാണ് കണ്ണൂരിൽ നിന്നും എൻഐഎ സംഘം പിടികൂടിയത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ആശാരിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു ഇയാൾ.
 

Share this story