കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം: രാഹുൽ ഗാന്ധി

rahul gandhi

കേരള സ്റ്റോറി 2 സിനിമക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. കേരള സ്‌റ്റോറി സിനിമ ആരും കാണുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

കേരളത്തിന്റെ യഥാർഥ പാരമ്പര്യവും സംസ്‌കാരവും ഈ സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാം. രാജ്യത്ത് സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവത്കരിക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്

ഇതിനായി വലിയ തോതിൽ പണം ചെലവാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ ദോഷകരമായി ബാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കുട്ടിക്കാനത്ത് മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയും നടത്തി.
 

Tags

Share this story