വിവാഹ വാഗ്ദാനം നൽകി പീഡനം; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
Wed, 8 Feb 2023

തിരുവനന്തപുരത്ത് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തുവിനെയാണ്(23) കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പഠിക്കുന്ന കാലത്ത് ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ പിന്നീട് യുവാവ് ഒഴിഞ്ഞുമാറാൻ തുടങ്ങി. തുടർന്നാണ് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയത്.