മെഡിക്കൽ കോളജിലെ പീഡനം: പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ

medical college

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം. ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിച്ചെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

ആരുമില്ലാത്ത സമയത്ത് ഇരയോടാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകളാണ് സംസാരിച്ചത്.

പരാതി ലഭിച്ചതായി ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചു. സംഭവത്തിൽ ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്നും അറിയിച്ചു. പരാതി പൊലീസിന് കൈമാറുമെന്നും നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഉറപ്പ് നൽകിയതായും ബന്ധുക്കൾ പറഞ്ഞു.

Share this story