സംസ്ഥാനത്ത് നാളെ ഹർത്താൽ; ഏതെല്ലാം സർവീസുകളെ ബാധിക്കും

Nithin har

നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ‌ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അഞ്ചരകണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.

നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ആളുകൾ ഹർത്താലിനോട് സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ബസുകൾ സർവീസ് നടത്തുന്നതിൽ ഉടമകൾ സ്വതന്ത്രമായാവും തീരുമാനിമെടുക്കുക.

52 ഓളം ദളിത് സംഘടനകൾ ചേർന്നാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്‍റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.

Tags

Share this story