ഇടുക്കി മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമിതിയുടെ ഹർത്താൽ

Harthal

ഇടുക്കി മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ. വാച്ച് ടവർ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ആണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. മാങ്കുളം ഡിഎഫ്ഒ ഓഫീസിലേക്ക് സമരസമിതി മാർച്ച് നടത്തും. വിനോദസഞ്ചാര മേഖലയെ തകർക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോപിച്ചു.

അതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ വനപാലകർക്കും നാട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. ഡി.എഫ്.ഒയുടെ പരാതിയിലാണ് നാട്ടുകാർക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിൽ ഡി.എഫ്.ഒ സുഭാഷ് അടക്കമുളള വനപാലകർക്കെതിരെയും കേസെടുത്തു. വനപാലകർ മർദിച്ചുവെന്ന് ആരോപിച്ചാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാങ്കുളത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Share this story