പെൺകുട്ടികളുടെ വേഷത്തെ കുറിച്ച് സ്റ്റഡി ക്ലാസ് നടത്താൻ സിപിഎമ്മിനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ

muraleedharan

ഇ പി ജയരാജന്റെ ജെൻഡർ ന്യൂട്രൽ വിരുദ്ധ പരാമർശത്തിനെതിരെ കെ മുരളീധരൻ എംപി. ലിംഗവ്യത്യാസമില്ലെന്ന് പറയുന്ന പാർട്ടിയുടെ നേതാക്കൾ തന്നെയാണ് പെണ്ണുങ്ങൾ സമരം ചെയ്യാൻ പാടില്ലെന്ന് പറയുന്നതെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. ആണിനെയും പെണ്ണിനെയും കണ്ടാൽ തിരിച്ചറിയാത്തവരല്ല പോലീസെന്നും മുരളീധരൻ പറഞ്ഞു

പാന്റ്‌സും ഷർട്ടും ധരിച്ച് പെൺകുട്ടികളെ ആൺകുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുന്നു എന്നായിരുന്നു ഇ പി ജയരാജന്റെ പരാമർശം. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു

വിഷയത്തിൽ മഹിളാ അസോസിയേഷൻ പ്രതികരിക്കാത്തതിനെയും കെ മുരളീധരൻ വിമർശിച്ചു. പെൺകുട്ടികൾ എങ്ങനെ വേണം വസ്ത്രം ധരിക്കണമെന്നതിൽ സ്റ്റഡി ക്ലാസ് നടത്താൻ സിപിഎമ്മിനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
 

Share this story