ബൃന്ദ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ, പരാമർശം അവജ്ഞയോടെ തള്ളുന്നു: ഗവർണർ

Governor

സിപിഎം പിബി അംഗം ബൃന്ദ കാരാട്ടിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവർണർ ചോദിച്ചു. ഗവർണർ കേരളത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്നായിരുന്നു ബൃന്ദ കാരാട്ടിന്റെ പരാമർശം

അതേസമയം സർക്കാരിന്റെ ക്രിസ്മസ് വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഭിന്നതയില്ല. താൻ ചെയ്യുന്നത് നിയമപരമായ കാര്യങ്ങളാണ്. തന്നോട് ചോദിക്കുന്നതു പോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്നും ഗവർണർ പറഞ്ഞു.
 

Share this story