ട്രാവലർ തടഞ്ഞ് അനുജയെ ഹാഷിം കാറിൽ കയറ്റി, പിന്നാലെ അപകടം; അടൂർ അപകടത്തിൽ ദുരൂഹത

adoor

പത്തനംതിട്ട അടൂരിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദൂരൂഹതയെന്ന് പോലീസ്. കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ ഹാഷിം, അനൂജ എന്നിവരാണ് മരിച്ചത്

ഇന്നലെ രാത്രിയാണ് എംസി റോഡിൽ പട്ടാഴിമുക്കിൽ വെച്ച് കാറും കണ്ടെയ്‌നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. അനുജ അധ്യാപികയാണ്. സഹ അധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനൂജ. വഴിയിൽ വെച്ച് ട്രാവലർ തടഞ്ഞ് ഹാഷിം അനുജയെ കാറിൽ കയറ്റുകയായിരുന്നു

കാറിൽ കയറ്റി നിമിഷങ്ങൾക്കുള്ളിൽ തന്നെ അപകടവും സംഭവിച്ചു. കാർ അമിത വേഗതയിലെത്തി കണ്ടെയ്‌നറിൽ ഇടിപ്പിച്ചതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുകയാണ്

പത്തനംതിട്ടയിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു
 

Share this story