സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി; കെഎസ്ആർടിസിക്ക് തിരിച്ചടി
Apr 14, 2023, 12:10 IST

കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുകളിലുള്ള സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഈ റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾക്ക് തത്കാലത്തേക്ക് തുടരാം.
നിലവിലുള്ള പെർമിറ്റ് പുതുക്കാനുള്ള നടപടികളും സ്വീകരിക്കാം. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുള്ളവക്ക് ഉത്തരവ് തിരിച്ചടിയാണ്. ദീർഘദൂര റൂട്ടുകലിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് അന്തിമ ഉത്തരവ് വരുന്നതുവരെ തുടരാം.