ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

high court

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് ദേവസ്വം ബോർഡിനും സർക്കാരിനും ഹൈക്കോടതിയുടെ നിർദേശം. കേസിൽ കോട്ടയം, ഇടുക്കി ജില്ലാ പോലീസ് മേധാവിമാരെയും കോടതി സ്വമേധയ കക്ഷി ചേർത്തു. ശബരിമലിയൽ തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാംപടി ചവിട്ടിയ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു

1,00,372 തീർഥാടകരാണ് ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത്. മരക്കൂട്ടം വരെ തീർഥാടകരുടെ നീണ്ടനിരയുണ്ട്. സ്‌കൂൾ അവധിക്കാലം കഴിഞ്ഞതിനാൽ സന്നിധാനത്തെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം ബോർഡും പോലീസും.
 

Share this story