പി വി അൻവറിന്റെ പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതിയെന്ന ചോദ്യവുമായി ഹൈക്കോടതി

high court

പി വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതിയെന്ന് ചോദിച്ച് ഹൈക്കോടതി. കൂടരഞ്ഞി പഞ്ചായത്ത് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. 

അതേസമയം കുട്ടികളുടെ പാർക്കിലെ ഗാർഡൻ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് വ്യക്തമാക്കി. ഹർജി അടുത്താഴ്ചത്തേക്ക് മാറ്റിവെച്ചു. കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണെന്ന് കൂടരഞ്ഞി പരഞ്ചായത്ത് കോടതിയെ അറിയിച്ചിരുന്നു. 

ലൈസൻസിനായി സമർപ്പിച്ച അപേക്ഷ അപൂർണമായിരുന്നു. പാർക്ക് തുറക്കാൻ ഏഴ് വകുപ്പുകളുടെ എൻഒസി അടക്കം വെച്ചാണ് അപേക്ഷിക്കേണ്ടത്. ഇത്തരം രേഖകൾ ഒന്നുമില്ലാതെ സമർപ്പിച്ച അപേക്ഷ തിരുത്തി നൽകാൻ ആവശ്യപ്പെട്ടിട്ടും അത് നൽകിയില്ലെന്നും പഞ്ചായത്ത് അറിയിച്ചിരുന്നു.
 

Share this story