ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗങ്ങളായി പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. സർവകലാശാല സെനറ്റ് യോഗത്തിലേക്കുള്ള എട്ട് ബിജെപി അംഗങ്ങളുടെ പ്രവേശനം എസ് എഫ് ഐ പ്രവർത്തകർ കഴിഞ്ഞ മാസം തടഞ്ഞിരുന്നു

ബാലൻ പൂതേരി അടക്കമുള്ള സെനറ്റ് അംഗങ്ങൾ ഏറെ നേരം പുറത്ത് നിന്ന ശേഷം വിസിയെ കണ്ട് പരാതി അറിയിച്ച് മടങ്ങുകയായിരുന്നു. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത 18 പേരിൽ ബിജെപിക്കാർ ഒഴികെയുള്ളവരെ എസ് എഫ് ഐ തടഞ്ഞിരുന്നില്ല.
 

Share this story