വധശിക്ഷ കാത്തുകഴിയുന്ന എട്ട് പ്രതികളുടെ പശ്ചാത്തലം പഠിക്കാൻ ഹൈക്കോടതി ഉത്തരവ്

high court

വധശിക്ഷ കാത്ത് കഴിയുന്ന എട്ട് പ്രതികളുടെ പശ്ചാത്തലം പഠിക്കാൻ ഹൈക്കോടതി ഉത്തരവ്. സർക്കാരിന്റെ എതിർപ്പ് മറികടന്ന് പ്രൊജക്ട് 39എ എന്ന എൻജിഒക്കാണ് പശ്ചാത്തല പഠനത്തിന്റെ ചുമതല. വധശിക്ഷയിൽ അന്തിമ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിചാരണ പൂർത്തിയായി വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് പ്രതികളുടെ സാമൂഹിക മാനസിക സാമ്പത്തിക പശ്ചാത്തലം പഠിക്കാനാണ് ഹൈക്കോടതി ഉത്തരവ്

വധശിക്ഷയിൽ അന്തിമ തീരുമാനം എടുക്കും മുമ്പ് പ്രതികളുടെ ഭൂതകാലം പരിശോധിക്കണമെന്ന സുപ്രീം കോടതി നിർദേശം പരിഗണിച്ചാണ് നടപടി. 2013ൽ ചോറ്റാനിക്കരയിൽ നാല് വയസുകാരിയെ കൊലപ്പെടുത്തിയ രജിത്ത്, ജെറ്റ് സന്തോഷ് വധക്കേസ് പ്രതികളായ അനിൽ കുമാർ, അജിത്ത് കുമാർ, കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാർ, ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് പ്രതികളായ കെ ജിതകുമാർ, എസ് വി ശ്രീകുമാർ, കോൺഗ്രസ് പ്രവർത്തകനെ കൊന്ന കേസിലെ പ്രതി ആർ ബൈജു, പാറമ്പുഴയിലെ ദമ്പതികളെ കൊന്ന കേസിലെ പ്രതി നരേന്ദ്രകുമാർ എന്നിവരുടെ പശ്ചാത്തല പരിശോധന നടത്താനാണ് ഉത്തരവ്‌
 

Share this story