കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

cusat

കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

നാല് തലത്തിലുള്ള അന്വേഷണങ്ങളുടെ സ്വഭാവം സംബന്ധിച്ച് സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഉന്നതതല സമിതി, സർവകലാശാല സിൻഡിക്കറ്റ് ഉപസമിതി, പൊലീസ് അന്വേഷണം, ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലുള്ള മജിസ്റ്റീരിയൽ അന്വേഷണം എന്നിവയെ സംബന്ധിച്ചാണ് വിശദീകരണം നൽകുന്നത്.

ഹർജി നിലനിൽക്കുന്നതല്ലെന്നത് ഉൾപ്പടെയുള്ള വാദമാണ് കൊച്ചി സർവകലാശാല ആദ്യ സത്യവാങ്മൂലത്തിൽ മുന്നോട്ട് വെച്ചത്. കഴിഞ്ഞ നവംബർ 25നാണ് സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പടെ നാല് പേർ മരിച്ചത്.

Share this story