ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

rahul mankoottathil

യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണുണ്ടായതെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ വാദിക്കുന്നത്. അതേസമയം പ്രോസിക്യൂഷൻ ശക്തമായി തന്നെ ജാമ്യാപേക്ഷയെ എതിർക്കും

ഗർഭച്ഛിദ്രത്തിനായി രാഹുൽ നൽകിയ മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിൽ ആയെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് യുവതിയുടെ ആവശ്യം

കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും യുവതി പറയുന്നു. കക്ഷി ചേരാനുള്ള യുവതിയുടെ ആവശ്യം പരിഗണിച്ചാൽ അതിജീവിതക്ക് പറയാനുള്ളത് കേട്ടതിന് ശേഷമാകും ജാമ്യഹർജിയിൽ തീരുമാനം വരിക.
 

Tags

Share this story